വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ, പതിവ് പിറന്നാൾ പോസ്റ്റുമില്ല; എന്തോ പ്രശ്നമുണ്ടെന്ന് ആരാധകർ

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വേദിയിൽ പ്രധാന അതിഥികളുടെ കൂട്ടത്തിൽ തൃ‌ഷയുമുണ്ടായിരുന്നു.
Trisha unfollows Vijay; no regular birthday posts; fans say something is wrong

തൃഷ, വിജയ്

Updated on

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്ത് നടി തൃഷ കൃ‌ഷ്ണൻ. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് തൃഷ വിജയ്‌യെ അൺഫോളോ ചെയ്തിരിക്കുന്നത്. മാത്രമല്ല, വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ബർത് ഡേ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റും തൃഷ പങ്കു വച്ചിട്ടില്ല. വർഷങ്ങളായി വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ മറക്കാതെ ആശംസാ കുറിപ്പും ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചതിനു പിന്നാലെ വിജയ്‌യും തൃഷയും അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ പ‌രന്നിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്നും അവർക്കൊപ്പം വിദേശയാത്രകൾ പതിവാണെന്നും വിവാഹമോചന ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു.

ആ നടി തൃഷയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വേദിയിൽ പ്രധാന അതിഥികളുടെ കൂട്ടത്തിൽ തൃ‌ഷയുമുണ്ടായിരുന്നു. മാത്രമല്ല നടന് അജിത്തിന്‍റെ പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയപ്പോഴും വിജയ്ക്കൊപ്പം തൃഷ ഉണ്ടായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെ ഇരുവരും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com