'നീയേ' മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു | Video
നീലി എന്ന മ്യൂസിക് ആൽബത്തിനു ശേഷം എൽദോസ് നെച്ചൂർ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ സരിഗമ യൂട്യൂബ് ചാനലിൽ ശ്രദ്ധേയമാകുന്നു. നീയേ എന്ന മ്യൂസിക് ആൽബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അഞ്ജന നവല്ലൊർ ആണ്. സിനിമാ ഗാനരചയിതാവ് അജീഷ് ദാസന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഋതിക് എസ്. ചന്ദ്.
സിനിമ പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറും നിധി പ്രവീണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആൽബത്തിന് ദൃശ്യഭംഗി നൽകിയിരിക്കുന്നന്നത് മഹാരാജാസ് കോളെജ് വിദ്യാർഥി കൂടിയായ സായൂജ് സുരേഷ് ആണ്.
സോഷ്യൽ മീഡിയ ഫെയിം ജൊവാന ഗ്രേസ് ജോസഫും ഹരികൃഷ്ണനും കൂട്ടിന് നാഷണൽ അവാർഡ് ജേതാവ് കൂടിയായ നഞ്ചിയമ്മയും പ്രധാന വേഷങ്ങളിൽ എത്തുന്ന ആൽബം ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രണയത്തിന്‍റെയും തീവ്രമായ കഠിനപ്രയത്നത്തിന്‍റെയും കഥ പറയുന്ന മനോഹരമായ കലാസൃഷ്ടിയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ആൽബത്തിൽ ഇവർ സൃഷ്ടിച്ചിരിക്കുന്നത്.
