''നറുതിങ്കൾ നീ, നിധിയാണെന്നും...'', ആരം ലിറിക്കൽ വിഡിയൊ
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ലിറിക്കൽ വിഡിയൊ പുറത്തുവിട്ടു. പ്രശസ്‌ത സംവിധായകൻ ജിസ് ജോയ് രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണനാണ്. സൈജു കുറുപ്പും എറിക്ക് ആദം അലനുമാണ് ഗാന രംഗത്തിലെത്തുന്നത്.
പൊലീസ് സർക്കിൾ ഇൻസ്പക്റ്റർ ആന്‍റോയും മകൻ അലനും തമ്മിലുള്ള ആത്മബന്ധമാണ് ഈ ഗാനരംഗത്തിലൂടെ വരച്ചുകാട്ടുന്നത്. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ തീക്ഷ്‌ണമായ ഔദ്യോഗിക ജീവിതത്തിനിടയിലെ സ്വകാര്യ നിമിഷങ്ങളിലേക്കാണ് ചിത്രം വിരൽചൂണ്ടുന്നത്. കോഴിക്കോടിന്‍റെ പശ്ചാത്തലത്തിൽ തികഞ്ഞ ഇൻവസ്റ്റിഗേഷൻ ത്രില്ലർ ത്രില്ലറായാണ് രജീഷ് പരമേശ്വരൻ 'ആരം' അവതരിപ്പിക്കുന്നത്.
ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു തുടങ്ങിയവവരും പ്രധാന താരങ്ങളാണ്. വിഷ്ണു രാമചന്ദ്രനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ.
