'മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജിന്' ഉദയനിധിയുടെ സമ്മാനം മിനി കൂപ്പർ

തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്
'മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജിന്' ഉദയനിധിയുടെ സമ്മാനം മിനി കൂപ്പർ
Updated on

മാമന്നന്‍റെ വൻ വിജയത്തിനു പിന്നാലെ സംവിധായകൻ മാരിസെൽവരാജിന് ഉദയനിധി സ്റ്റാലിൻ സമ്മാനമായി നൽകിയത് മിനി കൂപ്പർ കാർ. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ.

തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

''മാമന്നന് ഉലകം ചുറ്റാൻ ചിറകുകൾ നൽകിയ എന്‍റെ മാരി സെൽവരാജിനു നന്ദി'' എന്നാണ് ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത്.

കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. റിയ ഷിബുവിന്‍റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാർ.

എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. റെഡ് ജയന്‍റ് മൂവീസാണ് ചിത്രത്തിന്‍റെ നിർമാണം. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com