അകാലത്തിൽ വിട പറഞ്ഞ് 'മലയാളത്തിന്‍റെ മരുമകൻ'; മനോജ് ഭാരതി രാജയ്ക്ക് അഞ്ജലിയർപ്പിച്ച് വിജയും സൂര്യയും

2006ലായിരുന്നു നന്ദനയുടെയും മനോജിന്‍റെയും വിവാഹം. വിവാഹശേഷം നന്ദന അഭിനയത്തോട് വിട പറഞ്ഞു

ചെന്നൈ: തമിഴ് നടനും സംവിധായകൻ ഭാരതിരാജയുടെ മകനുമായ മനോജ് ഭാരതിരാജയുടെ അകാല വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. തമിഴിന് മാത്രമല്ല മലയാളത്തിനും പ്രിയപ്പെട്ടവനാണ് മനോജ്. മലയാളത്തിൽ സജീവമായിരുന്ന നടി നന്ദനയാണ് മനോജിന്‍റെ ഭാര്യ. രണ്ടു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവർക്കും അർഷിത, മതിവതാനി എന്നീ മക്കളുമുണ്ട്.

ഒരാഴ്ച മുൻപ് ബൈപാസ് ശസ്ത്രക്രിയയ്ക്ക വിധേയനായ മനോജ് രാജ് നാൽപ്പത്തെട്ടാം വയസിൽ അപ്രതീക്ഷിതമായാണ് മരണത്തിന് കീഴടങ്ങിയത്.

സ്നേഹിതൻ, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു എന്ന ചിത്രങ്ങളിൽ അഭിനയിച്ച നന്ദന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് മനോജുമായി അടുപ്പത്തിലാകുന്നത്.

2006ലായിരുന്നു നന്ദനയുടെയും മനോജിന്‍റെയും വിവാഹം. വിവാഹശേഷം നന്ദന അഭിനയത്തോട് വിട പറഞ്ഞു.

അച്ഛൻ ഭാരതി രാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന ചിത്രത്തിലൂടെയാണ് മനോജിന്‍റെ അരങ്ങേറ്റം. പിന്നീട് 2023ൽ മാർഗഴി തിങ്കൾ എന്ന ചിത്രം സംവിധാനം ചെയ്തു. സമുദ്രം, അല്ലി അർജുന, വസന്തം, കടൽപൂക്കൾ, മഹാനടികൻ, അന്നക്കൊടി, മാനാട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിരുമൻ ആണ് അവസാനമായി അഭിനയിച്ച ചിത്രം. തമിഴ്താരങ്ങളായ സൂര്യ വിജയ് എന്നിവർ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com