
ഉണ്ണി മുകുന്ദൻ
കൊച്ചി: മുൻ മാനേജറായിരുന്ന വിപിൻ ദാസിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തർക്കത്തിനിടെ വിപിൻ കുമാറിന്‍റെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് സത‍്യമാണെന്നും അടിയുണ്ടായിട്ടില്ലെന്നും ഇതൊരു അടിക്കേസല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ടൊവിനോയും താനും സുഹൃത്തുകളാണെന്നും ടൊവിനോയെ പറ്റി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. വിപിന്‍റെ ഭാഗത്ത് നിന്നു മോശപ്പെട്ട കാര‍്യങ്ങളുണ്ടായെന്നും തനിക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും മാധ‍്യമങ്ങളോട് സംസാരിക്കവെ ഉണ്ണി മുകുന്ദൻ വ‍്യക്തമാക്കി.
വിപിനെതിരേ ഒന്നിലധികം നടിമാർ പരാതി നൽകിയതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. തലയിലും മുഖത്തും നെഞ്ചിലും ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു വിപിൻ ദാസ് പൊലീസിനോട് പറഞ്ഞത്.