ഇതു വരെ ചെയ്യാത്ത റോളിൽ ഉണ്ണി മുകുന്ദൻ, 'ഗെറ്റ് സെറ്റ് ബേബി' ഫസ്റ്റ് ലുക്ക്

ശക്തയായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില വിമൽ
Get set baby, Unni Mukundan first look
Get set baby, Unni Mukundan first look

തന്‍റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ സ്ക്രീനിലെത്തിക്കാനൊരുങ്ങുകയാണ് നടൻ ഉണ്ണി മുകുന്ദൻ. 'ഗെറ്റ് സെറ്റ് ബേബി' എന്ന് പേര് നൽകിയ ചിത്രത്തിൽ ​ഗൈനക്കോളജിസ്റ്റായാണ് താരം എത്തുന്നത്. ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഡോക്റ്റർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നത്.

പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. ഉണ്ണിയെയും നിഖില വിമലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതുമയുള്ള ഈ ചിത്രം അണിയിച്ചൊരുക്കുന്നത് പ്രശസ്ത സംവിധായകൻ വിനയ് ഗോവിന്ദ്.

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിന്‍റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിന്‍റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എന്‍റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു.

പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ്പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com