മാർക്കോയുടെ ക്ലൈമാക്സ് യുഎഇയിൽ ചിത്രീകരിച്ചു | Video

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിന്‍റെ അവസാന രംഗം യുഎഇയിലെ ഫ്യുജൈറയിൽ ചിത്രീകരിച്ചു.

ഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു ദിവസം നീണ്ട ചിത്രീകരണത്തിൽ, ആക്ഷനും കാർ ചേസുമൊക്കെ അടങ്ങിയ ചിത്രത്തിലെ നിർണായക രംഗങ്ങൾ ഉൾപ്പെട്ടിരുന്നു. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ഹൈടെക് മൂവിയായി ഇതിനകം തന്നെ ചലച്ചിത്ര മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രം കൂടിയാണിത്. മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂർണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫർമാരിൽ ഒരാളായ കലൈ കിംഗ്സ്റ്റണാണ് ഈ ചിത്രത്തിന്‍റെ ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസിൽ പാൻ ഇന്ത്യൻ ചിത്രമായാണ് മാർക്കോ എത്തുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com