"എല്ലാത്തിനും പരിധിയുണ്ട്, ഇത് കണ്ട് ചിരിച്ചുതള്ളാൻ ഞാൻ വെറും സിനിമാക്കാരനല്ല": ഉണ്ണി മുകുന്ദൻ

എന്തിനും ഒരു പരിധിയുണ്ടെന്നും വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കാൻ പഠിക്കണം എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്
unni mukundan on kuzhimanthi vishu poster controversy

ഉണ്ണി മുകുന്ദൻ

Updated on

ചേർത്തലയിലെ മന്തിക്കടയുടെ വിഷു പോസ്റ്റർ വിവാദമായതിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. എന്തിനും ഒരു പരിധിയുണ്ടെന്നും വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കാൻ പഠിക്കണം എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

‘‘എന്തിനും ഏതിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. ഇത് കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു,’’ എന്ന് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.

editorial

പിന്നാലെ താരത്തിന്‍റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ഒരാൾ കമന്‍റ് ചെയ്തു. തനിക്ക് അതൊരു വിഷു പോസ്റ്റർ മാത്രമായാണ് തോന്നിയത് എന്നായിരുന്നു ഇയാൾ കുറിച്ചത്. തുടർന്ന് രൂക്ഷ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ എത്തുകയായിരുന്നു. തന്‍റെ വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ ചിരിച്ചുതള്ളാൻ താൻ പഴയ സിനിമാക്കാരൻ അല്ല എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

‘‘ഇങ്ങനെയുള്ള അസംബന്ധങ്ങൾ ഞാൻ സഹിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ; ഓരോ തവണ നമ്മൾ നിശബ്ദരായിരിക്കുമ്പോഴും ഇത്തരം നിന്ദ്യമായ പ്രവർത്തികൾ സാധാരണമായ ഒന്നായി മാറുകയാണ് ചെയ്യുന്നത്. ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചു തള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല. മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെ ഞാൻ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാൻ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അർഥത്തിലും മതേതരത്വം പാലിക്കുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങളുടെ ആവശ്യമില്ല. ഇതിനെ ഒരു വിഷു പോസ്റ്ററായി കാണാൻ എനിക്ക് സാധിക്കുന്നില്ല.’’–ഉണ്ണി മുകുന്ദൻ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com