ഉപ്പും മുളകും താരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്നു; 'റാണി' തിയെറ്ററിലേക്ക്

ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തിയേറ്റർ റിലീസിനെത്തുമെന്ന പ്രഖ്യാപനം വന്നു
Rani
Rani

'ഉപ്പും മുളകും' എന്ന ടെലിവിഷൻ പരമ്പരയിലെ അച്ഛനും മകളുമായി ജനപ്രീതിയാർജിച്ച ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് 'റാണി'. ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തിയേറ്റർ റിലീസിനെത്തുമെന്ന പ്രഖ്യാപനം വന്നു.

ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചതാണ് അനിശ്ചിതാവസ്ഥയ്ക്കു കാരണമായിരുന്നത്. എന്നാൽ, പേരു മാറ്റം കൂടാതെ തന്നെ സിനിമ എത്തുമെന്ന് ഇപ്പോൾ ഉറപ്പായി.

എസ്എംടി പ്രൊഡക്ഷൻസ്, റഷാജ് എന്‍റർടെയിൻമെന്‍റ്സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി. എന്നിവർ ചേർന്ന് നിർമിച്ച് നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഫാമിലി എന്‍റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ കഥ മണി എസ്. ദിവാകർ, നിസാമുദ്ദീൻ നാസർ എന്നിവരുടേതാണ്.

ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്., രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരുാണ് മറ്റ് അഭിനേതാക്കൾ.

മണിസ് ദിവാകർ, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസിസ് എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വി. ഉണ്ണികൃഷ്ണൻ. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തിയേറ്ററുകളിൽ എത്തിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നല്പ്, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്‍റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, വിനീത, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷിനോയ് കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, സെക്കന്‍റ് യൂണിറ്റ് ക്യാമറ: മുഹമ്മദ് റാഫി, ലൊക്കേഷൻ മാനേജർ: ജെയ്സൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: ഓപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ് ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com