'ഉർഫി ജാവേദ് ഹിന്ദു മതം സ്വീകരിച്ചു, പുതിയ പേര് റീത്ത ഭരദ്വാജ്'; പ്രതികരിച്ച് നടി

ഉർഫി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുവായെന്നും റീത്ത ഭരദ്വാജ് എന്ന പേര് സ്വീകരിച്ചു എന്നുമായിരുന്നു ആരോപണം
Urfi Javed denies Hindu conversion, clarifies no name change

ഉർഫി ജാവേദ്

Updated on

ഫാഷൻ പരീക്ഷണങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് ഉർഫി ജാവേദ്. ഫാഷൻ മാത്രമല്ല തന്‍റെ ശക്തമായ നിലപാടുകളിലൂടെയും താരം കൈയടി നേടാറുണ്ട്. നടി മതം മാറി എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. മുസ്ലീം മതം വിട്ട് ഹിന്ദു മതം സ്വീകരിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോൾ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. മതം മാറുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉർഫി വ്യക്തമാക്കിയത്.

മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് ഉർഫിക്കെതിരേ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഉർഫി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുവായെന്നും റീത്ത ഭരദ്വാജ് എന്ന പേര് സ്വീകരിച്ചു എന്നുമായിരുന്നു ആരോപണം. 'അർധ നഗ്നമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതല്ലാതെ പ്രശസ്തിക്കായി അവർ മറ്റൊന്നും ചെയ്യുന്നില്ല. മുസ്ലിമായിരുന്ന ഉർഫി ഇപ്പോൾ തന്‍റെ പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം അവർ മതം മാറി എന്നാണ്. അവർ മുസ്ലിമിൽ നിന്ന് ഹിന്ദുവായി മാറി.'- വിഡിയോയിൽ പറഞ്ഞു.

പിന്നാലെ ഇത് തള്ളിക്കൊണ്ട് ഉർഫി രംഗത്തെത്തുകയായിരുന്നു. ഇങ്ങനെയുള്ള വിവരദോഷികളാണ് സ്വയം മാധ്യമപ്രവർത്തകർ എന്ന് വിളിക്കുന്നത് എന്നാണ് ഉർഫ് പറഞ്ഞത്. താൻ പേരോ മതമോ മാറിയിട്ടില്ലെന്നും ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നുമാണ് ഉർഫി പറഞ്ഞത്. കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ പക്ഷേ വ്യാജ വാർത്ത പ്രചരിപ്പിക്കരുത് എന്നാണ് ഉർഫി പറഞ്ഞത്. ഉർഫിയുടെ വിശദീകരണം എത്തിയതിനു പിന്നാലെ അവർ വിഡിയോ പിൻവലിച്ചു. എന്നാൽ അതിനു ശേഷം മീത ചൗധരി തനിക്ക് മോശം ഭാഷയിൽ‌ മെസേജ് അയച്ചു എന്ന് പറഞ്ഞുകൊണ്ട് ഉർഫി സ്ക്രീൻഷോട്ട് പങ്കുവച്ചു.

logo
Metro Vaartha
www.metrovaartha.com