'ഉരു' മാര്‍ച്ച് 3ന് തിയറ്ററുകളിൽ; ട്രെയിലര്‍ പുറത്തിറങ്ങി

മാമുക്കോയ തന്‍റെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
'ഉരു' മാര്‍ച്ച് 3ന് തിയറ്ററുകളിൽ; ട്രെയിലര്‍ പുറത്തിറങ്ങി

ഉരു സിനിമയുടെ ട്രെയിലർ പ്രശസ്ത നടൻ ജയരാജ് വാര്യർ തന്‍റെ ഫേസ്‌ ബുക്ക് പേജിലൂടെ പുറത്തിറക്കി. ഉരു നിർമ്മാണ കഥയോടൊപ്പം.ഗൾഫ് മലയാളിയുടെയും ഗൾഫിൽനിന്ന് തിരിച്ചു വരുന്ന മലയാളിയുടെയും.

അറബികളുമായി മലയാളികൾക്കുള്ള ബന്ധത്തിന്‍റെയും സ്ത്രീ സഹനത്തിന്‍റെയും വഴി തെറ്റിപ്പോകുന്ന കൗമാരത്തിന്‍റെയും എല്ലാറ്റിനും മീതെ മനുഷ്യ നന്മയുടെയും കഥ പറയുന്ന ചിത്രമാണ് ഉരു. മാമുക്കോയ തന്‍റെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഉരു'വിൽ കെ യു മനോജ് , മഞ്ജു പത്രോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

മൻസൂർ പള്ളൂർ നിർമ്മാണവും ഇ എം അഷ്‌റഫ് സംവിധാനവും നിർവ്വഹിച്ച ഉരു മാർച്ച് 3 ന് തീയേറ്ററുകളിലെത്തും. സുബിൻ എടപ്പാകത്തും എ സാബുവുമാണ് സഹ നിർമ്മാതാക്കൾ . അസ്സോസിയേറ്റ് സംവിധായകൻ ബൈജു ദേവദാസാണ്. 'ഉരു'വിലെ ഗാനം രചിച്ചിരിക്കുന്നത് പ്രഭാ വർമ്മയാണ്. സംഗീതം കമൽ പ്രശാന്ത് , പശ്ചാത്തല സംഗീതം ദീപു കൈതപ്രം. ഛായാഗ്രഹണം ശ്രീകുമാർ പെരുമ്പടവും ചിത്ര സംയോജനം ഹരി ജി നായർ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com