"ഇംഗ്ലീഷിൽ എന്തിനാണ് കടുകുവറുക്കുന്നത്, മലയാളത്തിൽ പറഞ്ഞാൽ പോരെ": അവതാരകയോട് ഉർവശി

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രമോഷൻ ചടങ്ങിനിടെ അവതാരകയുടെ ഇംഗ്ലീഷിനെ ട്രോളിക്കൊണ്ട് ഉർവശി പറഞ്ഞ വാക്കുകളാണ്
urvashi about anchor's english

"ഇംഗ്ലീഷിൽ എന്തിനാണ് കടുകുവറുക്കുന്നത്, മലയാളത്തിൽ പറഞ്ഞാൽ പോരെ": അവതാരകയോട് ഉർവശി

Updated on

തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഉർവശി. പുതിയ ചിത്രം ആശയുടെ പ്രമോഷൻ തിരക്കിലാണ് ഉർവശി ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രമോഷൻ ചടങ്ങിനിടെ അവതാരകയുടെ ഇംഗ്ലീഷിനെ ട്രോളിക്കൊണ്ട് ഉർവശി പറഞ്ഞ വാക്കുകളാണ്. ഇംഗ്ലീഷിൽ കടുകു വറക്കുന്നത് എന്തിനാണ് എന്നാണ് ഉർവശി അവതാരകയോട് ചോദിച്ചത്.

പരിപാടിയിലേക്ക് ഉർവശിയെ സ്വാഗതം ചെയ്തത് ഇംഗ്ലീഷിലായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായി എത്തിയത്. "കൊച്ചേ കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നു കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകുവറുക്കുന്നത്. മലയാളികൾ അല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. ഞാൻ വിചാരിച്ചും ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്ന്. എന്നെയും ഇംഗ്ലീഷ് പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങൾ എന്താ റിയാക്‌ട് ചെയ്യാത്തെ പിള്ളേരേ. എന്നെ ഒന്ന് രക്ഷപ്പെടുത്ത്."- എന്നാണ് ഉർവശി പറഞ്ഞത്.

ഇതിനു മറുപടിയായി അവതാരകയായ ദക്ഷ രവീന്ദ്രനാഥ് ഐ ആം ദി സോറി ചേച്ചി എന്ന് പറയുന്നുണ്ട്. എന്നാൽ സോറി പറയേണ്ടതില്ലെന്നും നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതിയെന്നുമാണ് ഉർവശി പറയുന്നത്. സംഭവം ചർച്ചയായതിനു പിന്നാലെ ദക്ഷ തന്നെ ഇതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നെ ആരും ബഹിരാകാശത്തേക്ക് അയക്കേണ്ടതില്ല. ഞാൻ തന്നെ എന്‍റെ ബാഗുകൾ പാക്ക് ചെയ്തിട്ടുണ്ട്.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. എന്നാൽ നിരവധി പേരാണ് ദക്ഷയ്ക്ക് പിന്തുണയുമായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com