അരങ്ങേറ്റം കന്നഡയിൽ; അഭിനയരംഗത്തേക്ക് ചുവടുവച്ച് ഉർവശിയുടെ മകൾ തേജലക്ഷ്മി

ബുള്ളി എന്ന് പേരിട്ടിരിക്കുന്ന ഡാർക്ക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്
urvashi and manoj k. jayan daughter tejalakshmi acting debut in kannada film

തേജലക്ഷ്മിയും ഉർവശിയും

Updated on

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ഉർവശിയും മനോജ് കെ. ജയനും. ഇപ്പോഴിതാ ഇരുവരുടെയും മകളായ തേജലക്ഷ്മി കന്നഡ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ബുള്ളി എന്ന് പേരിട്ടിരിക്കുന്ന ഡാർക്ക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്.

ഭുവൻ പൊന്നണ്ണ നായകനായി എത്തുന്ന ചിത്രത്തിൽ പ്രധാന വേഷമാണ് തേജലക്ഷ്മി കൈകാര‍്യം ചെയ്യുന്നത്. ഉർവശിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉർവശി കന്നഡ സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ഉർവശിയും മകളും ആദ‍്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.സംവിധായകനും നടനുമായ ഓം പ്രകാശ് റാവു പലിശക്കാരന്‍റെ വേഷത്തിലെത്തുന്നുണ്ട്. കന്നഡ സിനിമ ലോകം തനിക്ക് മറക്കാൻ സാധിക്കില്ലെന്നും ഡോ. രാജ്കുമാർ, വിഷ്ണുവർധൻ, അംബരീഷ്, അനന്ത് നാഗ്, രവിചന്ദ്രൻ, രമേഷ് അരവിന്ദ് തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അഭിനയിക്കാൻ തനിക്ക് ഭാഗ‍്യം ലഭിച്ചതായും ചിത്രത്തിന്‍റെ പൂജ ചടങ്ങിൽ ഉർവശി വെളിപ്പെടുത്തി. അനുഭ് ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com