'ആറാം തമ്പുരാനി'ൽ ഉർവശിയും ഉണ്ടായിരുന്നോ!

കണിമംഗലം കോവിലകത്തെ ജഗന്നാഥനായി മോഹൻലാലും ഉണ്ണി മായയായി മഞ്ജു വാര്യരും നിറഞ്ഞു നിന്ന ചിത്രത്തിൽ അതിഥി താരമായി പ്രിയ രാമനും എത്തിയിരുന്നു.

മോഹൻലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആറാം തമ്പുരാൻ. പ്രണയവും പ്രതികാരവും സംഘട്ടനവും അധോലോകവുമെല്ലാം നിറഞ്ഞു നിന്ന ഷാജി കൈലാസ് ചിത്രം. കണിമംഗലം കോവിലകത്തെ ജഗന്നാഥനായി മോഹൻലാലും ഉണ്ണി മായയായി മഞ്ജു വാര്യരും നിറഞ്ഞു നിന്ന ചിത്രത്തിൽ അതിഥി താരമായി പ്രിയ രാമനും എത്തിയിരുന്നു. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം, പക്ഷേ, ചിത്രത്തിൽ ഉർവശിയും ഒരു ഭാഗമായിരുന്നുവെന്നറിഞ്ഞതിന്‍റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ.

ഹരിമുരളീ രവം എന്ന സൂപ്പർഹിറ്റ് ഗാനത്തിനിടെയാണ് ഉർവശിയുടെ കണ്ണുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആ കണ്ണുകൾ തന്‍റേതു തന്നെയാണെന്നും, മറ്റേതോ ചിത്രത്തിനു വേണ്ടി ചിത്രീകരിച്ച രംഗമാണ് ആറാം തമ്പുരാനിൽ ഉപയോഗിച്ചതെന്നും ഒരു അഭിമുഖത്തിൽ ഉർവശി വെളിപ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗാനരംഗത്തിനിടെ ഓടിമറയുന്ന പെൺകുട്ടി താനല്ല, പക്ഷേ അതിലെ കണ്ണുകൾ തന്‍റേതാണെന്നാണ് ഉർവശി പറയുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com