അങ്ങ് ഉസ്ബക്കിസ്ഥാനിലും 'എമ്പുരാൻ' ആവേശം; മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ | Video

'എമ്പുരാൻ' ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'എമ്പുരാൻ'. 'നിലവിൽ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടെയും ബുക്കിങ് റെക്കോർഡുകളെ മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിൽ എങ്ങും 'എമ്പുരാൻ' ആവേശം നിറയുന്നതിനിടെയാണ് ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർഥികള്‍ക്കും ഈ ആവേശത്തോടൊപ്പം നിൽക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് എസ് എബ്രോഡ് എന്ന കമ്പനി.

'എമ്പുരാന്‍' റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ 700 ഓളം വരുന്ന മലയാളി വിദ്യാഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ്. ഉസ്ബക്കിസ്ഥാനിൽ ചിത്രം വിതരണം ചെയ്യുന്നതും എസ് എബ്രോഡ് തന്നെയാണ്.

എസ് എബ്രോഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാൻ അവസരം ഒരുക്കിയതറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്സിറ്റി കോളെജിലെ മലയാളി കുട്ടികള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് അവർക്കും ഫസ്റ്റ് ഷോ തന്നെ കാണാൻ അവസരം ഒരുക്കിയതെന്ന് എസ് എബ്രോഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മാര്‍ച്ച് 27നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 6,45,000 ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിയപ്പെട്ടത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com