മലയാളത്തിലെ ആദ്യ ഓഡിയോ ട്രെയിലറുമായി 'വടക്കൻ'

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു.

വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കന്‍' ഓഡിയോ ട്രെയിലർ പുറത്തിറക്കി. സജീദ് എ സംവിധാനം ചെയ്ത ഈ സിനിമയ്ക്കു വേണ്ടിയാണ് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഓഡിയോ ട്രെയിലർ ലോഞ്ച് നടത്തുന്നത്.

സംഗീത സംവിധായകൻ ബിജിബാലും നിർമാതാവ് ജയ്ദീപ് സിങ്ങും ചേർന്നാണ് ഓഡിയോ ട്രെയിലർ പുറത്തിറക്കിയത്.

''ഈ ചിത്രത്തിൽ ശബ്‍ദം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്, അതിനാലാണ് ഓഡിയോ ട്രെയിലറിനു മുൻഗണന നൽകിയത്. ചിത്രത്തിന്‍റെ ശബ്‍ദ രൂപകൽപ്പനയിലും അതിന്‍റെ സങ്കീർണമായ ഘടകങ്ങളിലും കൗതുകം ജനിപ്പിക്കുക എന്നതാണ് ലക്ഷ്യം. റസൂൽ പൂക്കുട്ടിയും സാജിദും ഞാനും ചേർന്ന് വിഭാവനം ചെയ്ത ഈ ആശയം ഒരു സുപ്രധാന ചുവടുവെപ്പാണ്. ഓഡിയോ ട്രെയിലർ പുറത്തിറക്കുന്ന മലയാള സിനിമയിലെ ആദ്യ ചിത്രമെന്ന നിലയിൽ ഇത് ഗണ്യമായ ശ്രദ്ധ നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'', ലോഞ്ചിന് ശേഷം ബിജിബാൽ മാധ്യമങ്ങളോടു പറഞ്ഞു. ചിത്രത്തിന്‍റെ അനന്ത സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നിർമ്മാതാവ് ജയ്ദീപ് സിംഗ്, ഗായിക ഭദ്ര രാജിൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികത്തികവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'വടക്കൻ' എന്നാണ് നിർമ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശർമ്മ എന്നിവരുടെ ആത്മവിശ്വാസം.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു.

ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്.

കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിൻ ഫിലിപ്പ്, മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com