വള്ളിച്ചെരുപ്പ് സെപ്റ്റംബർ 22 ന് തിയെറ്ററുകളിൽ

‘റീൽ’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു
വള്ളിച്ചെരുപ്പ് സെപ്റ്റംബർ 22 ന് തിയെറ്ററുകളിൽ
Updated on

‘റീൽ’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന സിനിമയാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തിയെറ്ററുകളിലെത്തുന്നു.

മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മുത്തച്ഛനായ എഴുപതുകാരന്‍റെ മേക്കോവറിലാണ് ബിജോയ് അഭിനയിക്കുന്നത്. കൊച്ചുമകനെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഫിൻ ബിജോയ്. ഏഷ്യാനെറ്റ് പ്ളസിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായിക.

കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ - ശ്രീമുരുകാ മൂവി മേക്കേഴ്സ്, തിരക്കഥ, സംവിധാനം - ശ്രീഭാരതി, നിർമ്മാണം - സുരേഷ് സി എൻ, ഛായാഗ്രഹണം - റിജു ആർ അമ്പാടി, എഡിറ്റിംഗ് - ശ്യാം സാംബശിവൻ, കഥ -ബിജോയ് കണ്ണൂർ, സംഭാഷണം - ദേവിക എൽ എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി അടൂർ, അസ്സോസിയേറ്റ് ഡയറക്ടർ - നന്ദൻ, പ്രൊഡക്ഷൻ മാനേജർ - എസ് ആർ ശിവരുദ്രൻ, ഗാനരചന - ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം - ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം - ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു, പശ്ചാത്തലസംഗീതം - ജിയോ പയസ്, ചമയം - അമൽദേവ് ജെ ആർ, കല-അഖിൽ ജോൺസൺ, കോസ്റ്റ്യും - അഭിലാഷ് എസ് എസ്, സ്‌റ്റുഡിയോ - ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് - ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് - ഉദയൻ പെരുമ്പഴുതൂർ, വിതരണം -ശ്രീമുരുകാ മൂവി മേക്കേഴ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com