വിവാഹം മുടക്കുന്ന ഗ്രാമത്തിന്‍റെ കഥ; വത്സലാ ക്ലബ്ബ് വരുന്നു

Valsala club release

വിവാഹം മുടക്കുന്ന ഗ്രാമത്തിന്‍റെ കഥ; വത്സലാ ക്ലബ്ബ് വരുന്നു

Updated on

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കൽ സമ്പ്രദായത്തിന്‍റെ പശ്ചാത്തലത്തിലൂടെ | അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ്. അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ ഒരു മത്സരവും ആഘോഷവും ആണ്. ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല.

ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികംവരെ നൽകും.

ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ഈ നാട്ടിൽ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഈ ക്ലബ്ബിന്‍റെ പിന്നിലെ സജീവ പ്രവർത്തകർ.

ഈ പ്രാകൃതമായ സമ്പ്രദായത്തെ ഇവർ എതിർക്കുന്നതോടെ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി മാറുന്നു. ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു.നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിന്‍റെ പശ്ചാത്തലമാണിത്.

തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാന്‍റെസി ജോണറിൽ അവതരിപ്പിക്കുയാണ് അനൂഷ് മോഹൻ ഈ ചിത്രത്തിലൂടെ. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. ഫാൽക്കൺ സിനിമാസിന്‍റെ ബാനറിൽ ജിനി.എസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. വിനീത് തട്ടിൽ, അഖിൽ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുൺ ഭാസ്ക്കർ,ആമി തിലക്,

എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രചന -ഫൈസ് ജമാൽ, സംഗീതം - ജിനി എസ്, ഛായാഗ്രഹണം - ശൗരിനാഥ്, എഡിറ്റിംഗ് - രാകേഷ് അശോക '

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com