വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി

ചിരഞ്ജീവിയുടെ സഹോദരനും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ
വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി

തെലുങ്ക് നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ബുധനാഴ്ച ഇറ്റലിയിലെ ടസ്‌കനിയിലെ ബോർഗോ സാൻ ഫെലിസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ചിരഞ്ജീവിയുടെ സഹോദരനും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ.

ചിരഞ്ജീവി, റാം ചരൺ തേജ, അല്ലു അർജുൻ, അല്ലു അരവിന്ദ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. സിനിമയിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഹൈദരാബാദിൽ റിസപ്ഷൻ നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com