"നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ, പക്ഷേ ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല"; റോബിൻ രാധാകൃഷ്ണനെതിരേ വേദ് ലക്ഷ്മി

റോബിൻ ബിജെപി സ്ഥാനാർഥിയായത് പണം മേടിച്ചെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം. ഇതിന്‍റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്
ved lakshmi allegation against robin radhakrishnan

വേദ് ലക്ഷ്മി | റോബിൻ രാധാകൃഷ്ണൻ

Updated on

ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിൻ രാധാകൃഷ്ണനെതിരേ ഗുരുതര ആരോപണവുമായി ബിഗ് ബോസ് താരവും ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. പണം വാങ്ങിയാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്ന് തെളിവുസഹിതം നിരത്തിയാണ് വേദ് ലക്ഷ്മി ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെളിവായി ബിജെപിക്കാർ വർഗീയ വാദികളാണെന്ന് റോബിൻ പറയുന്ന വാട്സാപ്പ് ഓഡിയോയും ചാറ്റുമാണ് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

"എന്തുകൊണ്ട് ബിജെപി, ബിജെപിക്കാർ വർഗീയ വാദികളാണ്. ബിജെപിയുടെ തത്വങ്ങളോ മറ്റുമൊന്നും അറിയില്ല. മോദിജിയെ ഇഷ്ടമാണ്. സത്യത്തിൽ അവർ പറയുന്നതിൽ അധികവും വർഗീയവാദമാണ്. ഇനി ഞാൻ സ്ഥാനാർഥിയായാൽ എന്നോട് ആരെങ്കിലും ഇത്തരം ചോദ്യം ചോദിച്ചാൽ ഞാൻ രാഷ്ട്രീയക്കാരനായേ മറുപടി പറയൂ", എന്നാണ് വാട്സാപ്പ് ചാറ്റിൽ പറയുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് റോബിൻ രാധാകൃഷ്ണൻ വേദ് ലക്ഷ്മിക്കെതിരേ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പരാതി പ്രാഥമികമായി പരിശോധിച്ച ശേഷം എതിർകക്ഷിയോട് ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് റോബിൻ പരാതി നൽകിയത്.

ഇതിനു പിന്നാലെ വീണ്ടും പ്രതികരിച്ച് വേദ് ലക്ഷ്മി രംഗത്തെത്തി. "തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാവാനാണ് റോബിന്‍റെ നിർദേശം. തിങ്കളാഴ്ച തനിക്ക് ജോലിയുണ്ട്. നിന്നെ പോലെ ഞാൻ വെറുതെ ഇരിക്കുവല്ല. ധരിപ്പിക്കേണ്ടവരെ കാര്യം ധരിപ്പിച്ചിട്ടുണ്ട്. ജോലിക്ക് പോയി എനിക്ക് സൗകര്യമുള്ള സമയത്ത് സ്റ്റേഷനിലെത്തി വിശദീകരിച്ചോളാം. അതവിടെ നിക്കട്ടെ, ഒരു ചെറിയ ഓലപ്പടക്കം കണ്ടപ്പോൾ നീ ഇങ്ങനെ പേടിക്കുന്നതെന്തിനാ, അപ്പോൾ തൃശൂർ പൂരം വരുമ്പോ എന്താവും അവസ്ഥ.

നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്. ഇതെല്ലാം വളച്ചൊടിച്ചോ, ബന്ധങ്ങളുമായി കണക്‌ട് ചെയ്തോ വീഡിയോ ഇടുകയോ ഒക്കെ ചെയ്തോ. വെല്ലുവിളിയാണെന്ന് തന്നെ കൂട്ടിക്കോ, നീ എവിടെ നിർത്തുന്നോ അവിടുന്ന് ഞാൻ തുടങ്ങും. കുറനാളായി കാത്തിരിക്കുന്നു. ഇത് ചുമ്മാ പറയുന്നതല്ല.

നീ കൊടുത്ത സൈബർ കൊട്ടേഷൻ നിനക്ക് തന്നെ തിരിച്ചുകിട്ടി. ഇത് കാണുമ്പോൾ പണ്ട് മുട്ടനാടുകളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കാൻ നോക്കിയിരുന്ന കുറുക്കന്‍റെ കഥയാണ് എനിക്ക് ഓർമവരുന്നത്. അത് പണ്ട്. ഇന്ന് മുട്ടനാടുകൾ പോലും ആലോചിച്ചേ പ്രവർത്തിക്കൂ.

ഇനി നിനക്കിതിൽ നിന്ന് ഒരു തിരിച്ചുപോക്കില്ല. എന്തൊക്കെ ചെയ്താലും നിനക്കിതിൽ നിന്ന് ഊരിപോവാനാവില്ല. ആ മേടിച്ച പൈസ ഒക്കെ തിരിച്ചു കൊടുക്ക് റോബിൻ. അതാണ് അതിന്‍റെ ശരി", വേദ് ലക്ഷ്മി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com