'വീണ്ടുമൊരു പ്രണയം' ചിത്രീകരണം പൂർത്തിയായി

ഒടിടിയിൽ ചിത്രം റിലീസ് ചെയ്യും. ‌
Veendum oru pranayam film shooting completed

'വീണ്ടുമൊരു പ്രണയം' ചിത്രീകരണം പൂർത്തിയായി

Updated on

പ്രമുഖ നടനും, കഥാകൃത്തും, തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന "വീണ്ടുമൊരു പ്രണയം" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യും. ‌ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നതും റഫീഖ് ചൊക്ലി തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ ബോബൻ ആലുമ്മൂടനും അവതരിപ്പിക്കുന്നു. അച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്‍റെ തീവ്രത വരച്ചുകാണിക്കുന്നചിത്രമാണിത്.

ധനികനും നന്മയുള്ള മനസ്സിന്‍റെ ഉടമയുമാണ് നന്ദൻ. സർവ്വ സൗഭാഗ്യങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും,സ്വന്തം മകൾ ഗൗരിയുടെ കാര്യത്തിൽ അയാൾ ഏറെ ദുഃഖിതനാണ്. കുറെ കാലമായി ശ്രമിക്കുന്നു അവളുടെ വിവാഹം നടന്നു കാണാൻ. പക്ഷേ, ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അച്ഛനെ തനിച്ചാക്കി വിവാഹംകഴിച്ചുപോകാൻ മകൾക്ക് മനസ്സനുവദിച്ചില്ല. ഒരു ദിവസം അച്ഛന് അവൾ ഒരു സർപ്രൈസ് കൊടുക്കുന്നു. അത് അയാളുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവാകുന്നു.

ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. തിരക്കഥ, സംഭാഷണം - രാജേഷ് കോട്ടപ്പടി, ക്യാമറ-സിജോ മാമ്പ്ര, എഡിറ്റിംഗ്- ഷമീർ അൽ ഡിൻ, ഗാന രചന - ഷേർലി വിജയൻ, സംഗീതം - വിഷ്ണുദാസ് ചേർത്തല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com