അ‌ലൻസിയറുടെ 'വേറെ ഒരു കേസ്' രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമയും "വേറെ ഒരു കേസ്" ആണ്.
vere oru case to Rajasthan international film fest

അ‌ലൻസിയറുടെ 'വേറെ ഒരു കേസ്' രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

Updated on

ലൻസിയർ പ്രധാന കഥാപാത്രമായി എത്തുന്ന "വേറെ ഒരു കേസ്" രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൂറിസ്റ്റ് ഹോം പോലുള്ള പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയ ഷെബി ചൗഘട്ടാണ് വേറെ ഒരു കേസ് സംവിധാനം ചെയ്തിരിക്കുന്നത്. ഫുവാദ് പനങ്ങായാണ് നിർമാതാവ്. രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമയും "വേറെ ഒരു കേസ്" ആണ്.

കുറച്ചു കാലത്തിന് ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. ഷെബി ചൗഘട്ടിന്‍റെ കഥയ്ക്ക് ഹരീഷ് വി.എസ്, തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു.

അലൻസിയറിനൊപ്പം വിജയ് നെല്ലിസ് , ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, അംബി പ്രദീപ്‌, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംഗ് അമൽ ജി സത്യൻ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പിആർഒ ബിജിത്ത് വിജയൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com