കൊച്ചി അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവൽ: അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായി വെട്രിമാരൻ ചുമതലയേറ്റു

സിനിമ സംവിധാനത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് വെട്രിമാരന്‍.
Vetrimaran has been appointed as the jury chairman of the Kochi International Film Festival's awards committee.
വെട്രിമാരന്‍
Updated on

കൊച്ചി: പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ എന്‍ എഫ് ആര്‍ കൊച്ചി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഗ്ലോബല്‍ അക്കാഡമി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ ജൂറി ചെയര്‍മാനായി ചുമതലേറ്റു.സിനിമ സംവിധാനത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് വെട്രിമാരന്‍. ആഴത്തിലുള്ള കഥകളുടെയും സിനിമാറ്റിക് മികവിന്‍റെയും പേരില്‍ പ്രേക്ഷകഹൃദയങ്ങളില്‍ വലിയ സ്ഥാനമുള്ള ഇദ്ദേഹത്തിന്‍റെ ചലച്ചിത്ര പരിജ്ഞാനവും സാമൂഹ്യ സാംസ്കാരിക നിലപാടുകളും ചലച്ചിത്ര മേളയ്ക്കു വിലപ്പെട്ട സംഭാവനയാകും.

ഫെസ്റ്റിവലിന്‍റെ പ്രധാന ഘടകമായ ഗ്ലോബല്‍ അക്കാഡമി അവാര്‍ഡിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍, ആനിമേഷന്‍ ഫിലിമുകള്‍ എന്നിവയാണ് പരിഗണിക്കുന്നത്. മൊത്തം എട്ടു ലക്ഷം രൂപ, സര്‍ട്ടിഫിക്കറ്റുകള്‍, പ്രസ്റ്റീജിയസ് ഗോള്‍ഡന്‍ ട്രോഫി എന്നിവ അവാര്‍ഡായി നല്‍കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com