വേട്ടയാനും ദേവരയും ഒടിടിയിലേക്ക്

നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്നത്
Vettayan and Devara to OTT
വേട്ടയാനും ദേവരയും ഒടിടിയിലേക്ക്
Updated on

വേട്ടയാനും ദേവരയും ഒടിടിയിലെത്തുന്നു. കൂടാതെ കരീന കപൂർ അഭിനയിച്ച ദി ബക്കിംഗ്ഹാം മർഡേഴ്‌സ്, വിജയ് 69, ഹോളിവുഡ് ചിത്രം ഇറ്റ് എൻഡ്‌സ് വിത്ത് അസ്, തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്.

ദി ബക്കിംഗ്ഹാം മർഡേഴ്‌സ്

നെറ്റ്ഫ്ലിക്സ്

നവംബർ 8

ഹൻസൽ മേത്ത സംവിധാനം ചെയ്ത് കരീന കപൂർ, ശോഭ കപൂർ, ഏക്താ കപൂർ എന്നിവർ ചേർന്ന് നിർമ്മിച്ച 2024ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് ദ ബക്കിംഗ്ഹാം മർഡേഴ്സ്. ബക്കിംഗ്ഹാംഷെയറിൽ കൊല്ലപ്പെട്ട ഒരു കുട്ടിയുടെ കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഡിറ്റക്ടീവായി കരീന കപൂർ പ്രധാന വേഷത്തിൽ എത്തുന്നു. നവംബർ 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്.

Vettayan and Devara to OTT
ദി ബക്കിംഗ്ഹാം മർഡേഴ്‌സ്

ദേവര പാർട്ട് 1

ആമസോൺ പ്രൈം

നവംബർ 8

കൊരട്ട്ല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് 2024-ൽ പുറത്തിറങ്ങിയ തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രമാണ് ദേവര. ഒരു തീരദേശ ഗ്രാമത്തിന്‍റെ കഥ പറയുന്ന ചിത്രം സെപ്റ്റംബർ 27 നാണ് തിയെറ്ററിൽ എത്തിയത്. ജൂനിയർ എൻടിആർ ഇരട്ട വേഷത്തിലെത്തുന്ന ചിത്രം നവംബർ 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയിലെത്തുന്നത്.

Vettayan and Devara to OTT
ദേവര പാർട്ട് 1

വേട്ടയാൻ

ആമസോൺ പ്രൈം

നവംബർ 8

33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ടിജെ ജ്ഞാനവേലിന്‍റെ മൾട്ടി സ്റ്റാർ ചിത്രമായ വേട്ടയാൻ ആമസോൺ പ്രൈമിലൂടെ നവംബർ 8 നാണ് ഒടിടിയിലെത്തുന്നത് പൊലീസ് ഓഫീസർ എസ്പി അതിയാനായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് എത്തുന്നു. രജനികാന്തിനും അമിതാഭ് ബച്ചനും പുറമെ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Vettaiyan and Devara to ott
വേട്ടയാൻ

വിജയ് 69

നെറ്റ്ഫ്ലിക്സ്

നവംബർ 8

69-ാം വയസ്സിൽ ഒരു ട്രയാത്ത്‌ലൺ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്ന വ‍്യക്തിയുടെ കഥ പറയുന്ന ചിത്രത്തിൽ അനുപം ഖേർ പ്രധാന വേഷത്തിലെത്തുന്നു. അക്ഷയ് റോയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രസകരമായ സ്ലൈസ്-ഓഫ്-ലൈഫ് സിനിമയായ വിജയ് 69 നവംബർ 8 ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലെത്തും.

Vettaiyan and Devara to ott
വിജയ് 69

സിറ്റാഡെൽ: ഹണി ബണ്ണി (സീരിസ്)

ആമസോൺ പ്രൈം

നവംബർ 7

രാജ് & ഡികെ സംവിധാനം ചെയ്യ്ത് വരുൺ ധവാനും സാമന്തയും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ആക്ഷൻ സീരിസായ സിറ്റാഡെൽ നവംബർ 7 നാണ് ആമസോൺ പ്രൈമിലൂടെ ഒടിടിയിലെത്തുന്നത്.

Vettaiyan and Devara to ott
സിറ്റാഡെൽ: ഹണി ബണ്ണി

ഇറ്റ് എൻഡ്‌സ് വിത്ത് അസ്

നെറ്റ്ഫ്ലിക്സ്

നവംബർ 9

കോളിൻ ഹൂവറിന്‍റെ നോവലിനെ അടിസ്ഥാനമാക്കി ക്രിസ്റ്റി ഹാളിന്‍റെ തിരക്കഥയിൽ ജസ്റ്റിൻ ബാൽഡോണി സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്‍റിക്ക് ഡ്രാമ ചിത്രമാണ് ഇറ്റ് എൻഡ്സ് വിത്ത് അസ്. ബാൽഡോണി, ബ്രാൻഡൻ സ്ക്ലെനർ, ജെന്നി സ്ലേറ്റ്, ഹസൻ മിൻഹ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബർ 9 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയിലെത്തുന്നത്.

Vettaiyan and Devara to ott
ഇറ്റ് എൻഡ്‌സ് വിത്ത് അസ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com