ഇത്ര പെട്ടെന്നോ...! രജനികാന്തിന്‍റെ വേട്ടയാൻ ഒടിടി റിലീസ്

രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്ര വേട്ടയാൻ ഒടിടി റിലീസ് തീയതിയും പ്ലാറ്റ്ഫോമും തീരുമാനമായെന്ന് സൂചന

രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്ര വേട്ടയാൻ ഒടിടി റിലീസിനു തയാറെടുക്കുന്നു. നവംബർ 7 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന. എന്നാൽ, സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒക്റ്റോബർ 10ന് തിയെറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടാത്തതാണ് വേഗത്തിൽ ഒടിടി റിലീസ് നടത്താൻ പ്രേരണയായതെന്നാണ് റിപ്പോർട്ട്.

രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബതി, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താരനിര തന്നെ ഉണ്ടായിരുന്നിട്ടും ഇതുവരെ ബോക്സ് ഓഫിസിൽ 160 കോടിയോളം രൂപ കളക്ഷൻ നേടാനേ ചിത്രത്തിനു സാധിച്ചിട്ടുള്ളൂ. ഇതിൽ തന്നെ പകുതി വിദേശ രാജ്യങ്ങളിൽനിന്നുള്ള കളക്ഷനാണ്. ഏകദേശം 235 കോടി രൂപ മുതൽമുടക്കിൽ പൂർത്തിയാക്കിയ ചിത്രമാണിത്.

അതേസമയം, ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ, അനിരുദ്ധ രവിചന്ദർ സംഗീതം നൽകിയ ''മനസിലായോ...'' എന്ന ഗാനം രാജ്യമൊട്ടാകെ സൂപ്പർ ഹിറ്റാണ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com