ഇതെല്ലാം വിഎഫ്എക്സ് ആയിരുന്നോ!! മഞ്ഞുമ്മൽ ബോയ്സ് വിഎഫ്എക്സ് വിഡിയോ പുറത്തു വിട്ട് ടീം|Video

ചിത്രത്തെ ഗംഭീര ദൃശ്യാനുഭവമാക്കി മാറ്റിയതിൽ പാതിയും വിഎഫ്എക്സ് മാന്ത്രികതയായിരുന്നുവെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്.

സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്‍റെ വിഎഫ് എക്സ് ബ്രേക് ഡൗൺ വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. യഥാർഥ ദൃശ്യങ്ങളും വിഎഫ്എക്സ് ദൃശ്യവും സംയോജിപ്പിച്ചു കൊണ്ടുള്ള വിഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തെ ഗംഭീര ദൃശ്യാനുഭവമാക്കി മാറ്റിയതിൽ പാതിയും വിഎഫ്എക്സ് മാന്ത്രികതയായിരുന്നുവെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്.

കൊടൈക്കനാലിലെ ഗുണ കേവ്സിൽ വീണു പോകുന്ന സുഹൃത്തിനെ രക്ഷിക്കുന്ന കഥയാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ പറയുന്നത്. ചിത്രത്തിനു വേണ്ടി പെരുമ്പാവൂരിലാണ് ഗുണ കേവ്സ് സെറ്റിട്ടത്. അജയൻ ചാലിശ്ശേരിയുടെ സെറ്റിനെയാണ് വിഎഫ്എക്സ് യഥാർഥ ഗുണ കേവ് ആക്കി മാറ്റിയിരിക്കുന്നത്. എഗ് വൈറ്റ് വിഎഫ്എക്സാണ് ചിത്രത്തിലെ വിഎഫ്എക്സ് മനോഹരമാക്കി മാറ്റിയിരിക്കുന്നത്. യുട്യൂബിലൂടെ പുറത്തു വിട്ട വിഡിയോക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com