ഇടനെഞ്ചിലെ മോഹം... ഒരു വടക്കൻ തേരോട്ടത്തിലെ മധുര ഗാനം എത്തി

ഹസീന എസ്. കാനത്തിന്‍റെതാണു വരികൾ.

ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചിലെ മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു.യുവഗായകരിൽ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയ ഈ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ നേരത്തേ പുറത്തുവിട്ടിരുന്നു. ധ്യാൻ ശ്രീനിവാസനും പുതുമുഖ ഗായിക ദിൽന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്.

മലയാള സിനിമയിൽ നിരവധി ജനപ്രീതി നേടിയ ഗാനങ്ങൾ ഒരുക്കിയ ബോണി - ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്നേഷ്യസ്സും മകൻ ടാൻസനും ചേർന്ന് ഇഗ്നേഷ്യസ് -ടാൻ സൺ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹസീന എസ്. കാനത്തിന്‍റെതാണു വരികൾ. കൈതപ്രമാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ് ആഗ്രഹിക്കാതെ ഓട്ടോറിക്ഷാത്തൊഴിലാളിയായി ജീവിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. മലബാറിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ,സംവിധായകർ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.ഛായാഗ്രഹണം - പവി.കെ. പവൻ ,എഡിറ്റിംഗ് - ജിതിൻ. വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com