ആധുനിക ഫെമിനിസത്തോട് വിയോജിക്കുന്നു: വിദ്യാ ബാലൻ

അവനവൻ ആഗ്രഹിക്കുന്ന രീതിയിൽ ആകാനുള്ള സ്വാതന്ത്ര്യമാണു വേണ്ടത്. ശാക്തീകരിക്കപ്പെട്ടു എന്നു മറ്റുള്ളവർ ചിന്തിക്കുന്ന വിധത്തിൽ സ്ത്രീകൾ മാറേണ്ടതില്ല
ആധുനിക ഫെമിനിസത്തോട് വിയോജിക്കുന്നു: വിദ്യാ ബാലൻ
Updated on

സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ആക്കി മാറ്റുന്ന ആധുനിക ഫെമിനിസത്തോട് വിയോജിക്കുന്നുവെന്നു വിദ്യാ ബാലൻ. ഒരു ശക്തയായ സ്ത്രീക്ക്, ഒരു ഫെമിനിസ്റ്റിന് പങ്കാളിയുണ്ടാകുന്ന തിനും, പരമ്പരാഗത കാര്യങ്ങളിലേക്കു തിരിച്ചു പോകുന്നതിനും തെറ്റൊന്നുമില്ല. ഓരോ സ്ത്രീയും എന്തായിരിക്കണമെന്നതിന് ആധുനിക സ്ത്രീയെ ഉദാഹരണമായി ഉയർത്തി കാണിക്കേണ്ടതില്ല, വിദ്യാ ബാലൻ പറഞ്ഞു.

ഫിലിം ക്രിട്ടിക് മൈഥിലി റാവുവിന്‍റെ ദ മില്ലേനിയർ വുമൺ ഇൻ ബോളിവുഡ് എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദ്യാ ബാലൻ. അവനവൻ ആഗ്രഹിക്കുന്ന രീതിയിൽ ആകാനുള്ള സ്വാതന്ത്ര്യമാണു വേണ്ടത്. ശാക്തീകരിക്കപ്പെട്ടു എന്നു മറ്റുള്ളവർ ചിന്തിക്കുന്ന വിധത്തിൽ സ്ത്രീകൾ മാറേണ്ടതില്ല. ഉദാഹരണമായി ഷെർണി എന്ന സിനിമയിലെ തന്‍റെ കഥാപാത്രത്തെ വിദ്യാ ബാലൻ ചൂണ്ടിക്കാട്ടുകയും ചെയ്തു. മനുഷ്യനും മൃഗവും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണു ചിത്രത്തിൽ വിദ്യ എത്തിയത്.

സമൂഹം സമത്വം കൈവരിച്ചുവെന്നു കരുതുവാനാകുമോ എന്ന ചോദ്യത്തിന്, അതിനൊരുപാട് സമയമെടുക്കുമെന്നായിരുന്നു വിദ്യാ ബാലന്‍റെ മറുപടി. സിനിമയിൽ പോലും അത്രയധികം സ്ത്രീകൾ ജോലി ചെയ്യുന്നില്ല. എല്ലായിടത്തും എല്ലാകാര്യങ്ങളിലും സ്ത്രീയേയും പുരുഷനേയും തുല്യമായി കണക്കാക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്, വിദ്യാ ബാലൻ പറഞ്ഞു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com