"ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണം"; കടുകുവറ രംഗം അഭിനയിച്ച് വിദ്യാ ബാലൻ, കൈയടി

40 ലക്ഷത്തോളം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്
Vidya Balan recreates Urvashi’s kadukuvara scene

"ഉർവശി ചേച്ചി എന്നോട് ക്ഷമിക്കണം"; കടുകുവറ രംഗം അഭിനയിച്ച് വിദ്യാ ബാലൻ, കൈയടി

Updated on

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. ഇപ്പോൾ‌ ഉർവശിയെ അനുകരിച്ചുകൊണ്ട് വിദ്യാ ബാലൻ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്. അച്ചുവിന്‍റെ അമ്മ സിനിമയിലെ പ്രശസ്തമായ കടുകുവറ സീനാണ് വിദ്യ അഭിനയിച്ച് കാണിച്ചത്.

ഇനി ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കൂ എന്ന് പറഞ്ഞ് തന്‍റെ മുറി ഇംഗ്ലീഷിൽ വെണ്ടയ്ക്ക മെഴുക്കുവരട്ടിയുണ്ടാക്കുന്നതാണ് രംഗം. ഉർവശിയുടെ അഭിനയവും ഡയലോഗ് ഡെലിവറിയും കൊണ്ടാണ് ഈ രംഗം രസകരമാവുന്നത്. ഉർവശിയുടെ അഭിനയം അതേപോലെ പകർത്താനാണ് വിഡിയോയിൽ ശ്രമിക്കുന്നത്.

"എന്‍റെ ഏറ്റവും പ്രിയങ്കരിയായ അഭിനേത്രി ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി എന്നോട് ക്ഷമിക്കണം" എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഉർവശിയെ പോസ്റ്റിൽ മെൻഷൻ ചെയ്യാനും വിദ്യ മറന്നില്ല. എന്തായാലും വിദ്യാബാലന്‍റെ കടുകുവറ സീൻ ആരാധകരുടെ മനം കവർന്നു. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. നിരവധി പേരാണ് വിദ്യയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് കമന്‍റുകൾ പോസ്റ്റ് ചെയ്യുന്നത്. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്‍റെ കമന്‍റ്. ഇത് ആദ്യമായിട്ടല്ല വിദ്യാബാലൻ മലയാളം സിനിമയിലെ രംഗങ്ങളുമായി എത്തുന്നത്. പഞ്ചാബി ഹൗസിലെ രമണന്‍റെ രംഗം ഉൾപ്പടെ താരം അവതരിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com