വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രം രണബാലി ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

ഒക്റ്റോബർ 16 ന് തീയെറ്ററുകളിലെത്തിയ ചിത്രം തീരെ മോഷമല്ലാത്ത കളക്ഷൻ സ്വന്തമാക്കിയിരുന്നു
vijay devarakonda rashmika movie ranabaali ott release

വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രം രണബാലി ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

Updated on: 

വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രം രണബാലി ഒടിടിയിലേക്ക്. ഒക്റ്റോബർ 16 ന് തീയെറ്ററുകളിലെത്തിയ ചിത്രം തീരെ മോഷമല്ലാത്ത കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റീലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ 13 മുതൽ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻ തലമുറകളുടെ വീരഗാഥ പ്രമേയമാക്കയുള്ള ചിത്രമാണ് രണബാലി.

രാഹുൽ സംകൃത്യൻ ആണ് രണബാലി സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്.