വിജയ് ദേവരകൊണ്ട-രശ്മിക വിവാഹം ഫെബ്രുവരിയിൽ; വിവാഹ വേദി നിശ്ചയിച്ചതായി റിപ്പോർട്ട്

പ്രണയജോഡികൾക്ക് മാംഗല്യം
vijay devarekonde and reshmike marriage date fixed

വിജയ് ദേവരകൊണ്ട-രശ്മിക വിവാഹം ഫെബ്രുവരിയിൽ

Updated on

ഹൈദരാബാദ്: പ്രണയജോടികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ തീയതിയും സ്ഥലവും നിശ്ചയിച്ചതായി റിപ്പോർട്ട്. 2026ന്‍റെ തുടക്കത്തിൽ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. ഫെബ്രുവരി 26ന് വിവാഹം നടക്കുമെന്നാണ് സൂചന. ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചാവും ചടങ്ങുകൾ നടക്കുക. വിവാഹനിശ്ചയം പോലെ അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തിയുള്ള സ്വകാര്യചടങ്ങായിരിക്കും വിവാഹം.

ഇതിന് ശേഷം വിരുന്ന് സൽകാരം സംഘടിപ്പിക്കുന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല.

2025 ഒക്ടോബർ മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. എന്നാൽ ഇത് സംബന്ധിച്ച് താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ‌ രശ്മിക വിരലിലെ മോതിരം വാർത്തയായതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്. അടുത്തിടെ ഇറങ്ങിയ രശ്മികയുടെ ദി ഗേൾഫ്രണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിജയ് ദേവരകൊണ്ട സജീവമായി ഉണ്ടായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ചില പൊതു പരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 2018ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം, 2019ലെ ഡിയർ കോമ്രേഡ് എന്നി ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ഇവർ പ്രണയജോഡിയായി മാറിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com