പ്രണയം പൂവണിയുന്നു; വിജയ് ദേവരകൊണ്ട-രശ്മിക വിവാഹം 26ന്, ക്ഷണക്കത്ത് വൈറലായി

ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്
Vijay Deverakonda-Rashmika's wedding on the 26th of this month

വിജയ് ദേവരകൊണ്ട-രശ്മിക വിവാഹം ഈമാസം 26ന്

Updated on

ബെംഗളുരൂ: സിനിമലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ടയുടെയും-രശ്മികയുടെ വിവാഹതീയതി പുറത്ത് വന്നു. വിവാഹം ഈമാസം 26ന് നടക്കുമെന്നാണ് വിവരം. താര വിവാഹത്തിന്‍റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്ന് വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. വിവാഹവേദി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉദയ്പൂരിലായിരുന്നു വിവാഹമെന്നാണ് സൂചന.

മാർച്ച് 3 ന് ഹൈദരാബാദിൽ വെച്ച് വൈകിട്ട് 7 മണിമുതൽ വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. റിസപ്ഷൻ നടക്കുക ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കുമെന്നും ക്ഷണക്കത്തിൽ പറയുന്നു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിൽ‌ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ‌ പുറത്തുവന്നിരുന്നു. ഇരുവരും വിവാഹവാർത്ത ഔദ്യോഗികമായി പുറത്തുവിടുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com