വിജയ് - ശിവകാർത്തികേയൻ സിനിമകളുടെ പേരിൽ‌ പോര്; പരാശക്തിയുടെ പോസ്റ്റർ വലിച്ചുകീറി വിജയ് ആരാധകർ

തിയെറ്ററിന് പുറത്ത് സ്ഥാപിച്ച പരാശക്തിയുടെ പോസ്റ്ററുകൾ വിജയ് ആരാധകർ കീറിയെറിഞ്ഞു
vijay fans disruption, sivakarthiyakan film poster torn

പരാശക്തിയുടെ പോസ്റ്റർ വലിച്ചുകീറി വിജയ് ആരാധകർ

Updated on

ചെന്നൈ: പൊങ്കൽ റിലീസിലെത്തുന്ന വിജയ്, ശിവകാർത്തികേയൻ ചിത്രങ്ങളുടെ പേരിൽ ആരാധകരുടെ കയ്യാങ്കളി. ജനനായകൻ, പരാശക്തി എന്നി ചിത്രങ്ങളാണ് പൊങ്കലിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുന്നത്. വിജയും, ശിവകാർത്തികേയനും സൗഹൃദത്തിലാണെങ്കിലും ഇവരുടെ ആരാധകർ തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വിജയയുടെ ജനനായകനും, ശിവകാർത്തികേയന്‍റെ പരാശക്തിയും ഒരുമിച്ച് തിയെറ്ററിലെത്തുന്നതാണ് തർക്കത്തിന് ഇടവെച്ചിരിക്കുന്നത്. മധുരയിലെ റിറ്റ്സി സിനിമാസിൽ ജനനായകൻ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ഉണ്ടായ സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

തിയെറ്ററിന് പുറത്ത് സ്ഥാപിച്ച പരാശക്തിയുടെ പോസ്റ്ററുകൾ വിജയ് ആരാധകർ കീറിയെറിഞ്ഞു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ശിവകാർത്തികേയൻ ചിത്രമായ പരാശക്തിയുടെ പ്രീ റിലീസിങ് ചടങ്ങിലും വിജയ് ആരാധകർ ബഹളംവെച്ചിരുന്നു. ശിവകാർത്തികേയന്‍റെ സംസാരം തടസപ്പെടുത്താനും ശ്രമം ഉണ്ടായി. ഈ രണ്ട് സിനിമകളും ജനുവരി 9, 10 തീയതികളിലാണ് റിലീസ് ചെയ്യുന്നത്. ഇതാണ് വിജയ് ആരാധകരുടെ ദേഷ്യന് കാരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com