വിജയ് ചിത്രം ജനനായകൻ ചോർന്നു; പ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം വരുന്ന ക്ലിപ്പുകളാണ് ചോർന്നത്
vijay jana nayagan movie leak

വിജയ് ചിത്രം ജനനായകൻ ചോർന്നു; പ്രധാന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

Updated on

ചെന്നൈ: പ്രദർശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകൻ ചോർന്നു. ചിത്രത്തിന്‍റെ വിവിധഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം വരുന്ന ക്ലിപ്പുകളാണ് ചോർന്നത്.

സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോയും, ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡുകളുമടക്കം പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലുണ്ട്. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ മറ്റ് പല ക്ലിപ്പുകളും പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. ലാപ്‌ടോപ്പിൽ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്.

ചിത്രം പൂർണമായും പ്രചരിക്കുന്നതായി പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും പറ‍യുന്നുണ്ട്. എക്‌സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്‍റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി പറയപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com