വിവാഹഫോട്ടോ പകർത്തരുത്; കർശന നിയന്ത്രണത്തോടെ വിജയ്-രശ്മിക വിവാഹം 26ന്

സ്വകാര്യതയ്ക്കും വേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷ ഏജൻസി
Vijay-Rashmika's wedding on 26th with strict restrictions

കർശന നിയന്ത്രണത്തോടെ വിജയ്-രശ്മിക വിവാഹം 26ന്

Updated on

ഹൈദരാബാദ്: വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം ഫെബ്രുവരി 26ന് നടക്കുമെന്ന റിപ്പോർട്ടിനിടെ വിവാഹത്തിന്‍റെ നിയന്ത്രണങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നു. വിവാഹവേദിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷ ഏജൻസിയെയാണ് താരങ്ങൾ സമീപിച്ചതെന്നാണ് വിവരം. വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും എൻഡിഎ ഒപ്പിടേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഫെബ്രുവരി 24ന് തുടങ്ങി 26ന് അവസാനിക്കും. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വെച്ചാണ് വിവാഹം നടക്കുക.

താരവിവാഹങ്ങൾ വേദിയായിട്ടുള്ള കൊട്ടാരമാണ് ഉദയ്പൂരിലെ പാലസ്. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. മാർച്ച് 4ന് ഹൈദരാബാദിൽ സുഹൃത്തുക്കൾക്കും മറ്റ് പ്രമുഖർക്കുമായി സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ രശ്മികയോ വിജയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com