വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല, പ‍ക്ഷേ അഭിമാനമായി പ്രദർശിപ്പിക്കരുത്; വിജയ്‌ ആരാധകർ മാന്യത കാണിക്കണമെന്ന് അഭിഭാഷക

"ആദ്യം ജയൻ രവി, ഇപ്പോൾ വിജയ്‌യും തൃഷയും"
vijay sangeeta separation adcocate press note

വിജയ്, സംഗീത

Updated on

25 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചു കൊണ്ടാണ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഭാര്യ വിവാഹ മോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും അതാണ് വിവാഹമോചനം വരെ എത്തിച്ചതെന്നും ഭാര്യ സംഗീത ആരോപിച്ചിരുന്നു. ഇതോടെ വിജയ്‌യുമായി പലപ്പോഴും ഗോസിപ്പുകളുണ്ടായിട്ടുള്ള നടി തൃഷ‍യ്ക്ക് വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടിവരുന്നത്.

ഇപ്പോഴിതാ വിജയ്‌യുടെ ആരാധകർ സ്ത്രീകളോട് മാന്യതയും മര്യാദയും കാണിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ശരണ്യ നടരാജൻ. ഇതുമായി ബന്ധപ്പെട്ട് വിശദമായ വാർത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. വ്യക്തിപരമായ വിഷയങ്ങളിൽ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും സംഗീതയ്ക്കെതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും ശരണ്യ ആവശ്യപ്പെടുന്നുണ്ട്.

അപരിചിതർ കാണിക്കുന്ന മര്യാദ പോലും സംഗീത‍‌യോട് വിജയ് ആരാധകർ കാണിക്കുന്നില്ലെന്നും പാർട്ടിയുടെ വനിതാ ദിനാഘോഷത്തിൽ വിജയ് പങ്കെടുത്തത് എന്തൊരു വിരോധാഭാസമാണെന്നും ശരണ്യ വിമർശിക്കുന്നു. സ്വന്തം ഭാര്യ കോടതിയിൽ സംരക്ഷണത്തിനായി ഹർജി ഫയൽ ചെയ്യ്ത അതേ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം വനിതാ ദിനം ആഘോഷിക്കുന്നത് അവഗണിക്കാനാവാത്ത വൈരുദ്ധ്യമാണെന്നും അഭിഭാഷക നിരീക്ഷിക്കുന്നു.

vijay sangeeta separation adcocate press note
"ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം": വിജയ്‌യെ വേദിയിലിരുത്തി വനിതാ നേതാവിന്‍റെ പ്രസംഗം

സ്വീധീനത്തിനും ഇമേജിനും മുകളിലാണ് നീതിയും അന്തസും. താൻ സംഗീതയുടെ അഭിഭാഷകയല്ല. സംസാരിക്കുന്നത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്. വിവാഹേതര ബന്ധം ഇന്ത്യയിൽ ക്രിമിനൽ കുറ്റമല്ലായിരിക്കാം, എന്നാൽ അവ പ്രവണതയായി ആഘോഷിക്കുന്നത് സാധാരണമായി കാണാനാവില്ല. ഇത് രാഷ്ട്രീയം മാത്രമല്ല, ഇത് മനുഷ്യത്വമാണ്. ആദ്യം ജയൻ രവി, ഇപ്പോൾ വിജയ്‌യും തൃഷയുമെന്നും ശരണ്യ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com