സിനിമയിലെ ദിവസ വേതനക്കാർക്ക് കൈത്താങ്ങുമായി വിജയ് സേതുപതി | Video
സിനിമയിലെ ദിവസവേതനക്കാരും ടെക്‌നീഷ്യൻസുമായ സിനിമാ പ്രവർത്തകർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള സഹായവുമായി നടൻ വിജയ് സേതുപതി. ഇതിനായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (FEFSI) 1.30 കോടി രൂപ സംഭാവനയായി നൽകിയിരിക്കുകയാണ് നടൻ . പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപാർട്മെന്‍റ് നിർമ്മാണത്തിനായി വിജയ് സേതുപതി സഹായിച്ച വാർത്ത എക്‌സിലൂടെ പങ്കുവെച്ചത്. വിജയ് സേതുപതി ടവേഴ്സ് എന്നാണ് പുതിയ അപ്പാർട്മെന്‍റിന് പേരിടുക എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഫെബ്രുവരി 21 നാണ് വിവിധ സംഘടനകൾക്ക് ഭൂമി പാട്ടത്തിന് നൽകിയുള്ള ഉത്തരവ് പുറത്തുവന്നത്. തമിഴ്നാട് ഉപ മുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനാണ് ഈ ഉത്തരവ് കൈമാറിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്. ഇതില്‍ തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.