ജവാന്‍ പ്രീ റിലീസ് ഇവന്‍റിൽ വിജയ് മുഖ്യാതിഥി?

ഷാരുഖ് ഖാൻ ചിത്രത്തിൽ വിജയ് അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും അഭ്യൂഹം
വിജയും ഷാറുഖ് ഖാനും.
വിജയും ഷാറുഖ് ഖാനും.File
Updated on

ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' സെപ്റ്റംബർ 7 ന് റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ചിത്രത്തിന്‍റെ നിർമാതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. റെക്കോർഡ് തുകയ്ക്കാണ് പല സംസ്ഥാനങ്ങളിലെയും വിതരണകമ്പനികള്‍ വിതരണാവകാശം നേടിയിരിക്കുന്നത്.

സംവിധായകൻ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റംകൂടി മുന്‍നിര്‍ത്തി തഴിനാട്ടിലും ചിത്രത്തിന് വലിയ വിജയമാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. തമിഴില്‍ നിന്ന് നയന്‍താരയും വിജയ്‌ സേതുപതിയും യോഗി ബാബുവും നിര്‍ണായക വേഷങ്ങളില്‍ എത്തുന്നതിനാല്‍, റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ തമിഴ്നാട്ടില്‍ ഗംഭീര പ്രീ റിലീസ് ഇവന്‍റ് നടത്താനാണ് അണിയറനീക്കം. ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍ താരം വിജയ്‌ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജവാനില്‍ കാമിയോ റോളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ വിജയ്‌ എത്തുന്നു എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ഷാരൂഖും വിജയും വേദി പങ്കിട്ടാല്‍ അത് ചിത്രത്തിന് വലിയ ഗുണമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുന്‍കൂട്ടി കണ്ടാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടു താരങ്ങളെയും ഇവന്‍റിൽ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com