

വിജയ്ക്കരിലെത്തി തൃഷ, മുഖം തിരിച്ച് വിജയ്; ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് നെറ്റിസൺസ്! Video
തമിഴ് സൂപ്പർ താരം അജിത് പങ്കെടുത്ത ബ്രിട്ടനിലെ ലെ മാൻസ് കപ്പ് കാർ റേസിങ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തിയതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിജയ്ക്കൊപ്പം തൃഷയും എത്തിയത് വീണ്ടും അഭ്യൂഹങ്ങൾക്ക് വഴിവച്ചു.
ഇതിനിടയിൽ വിജയ് മന്ത്രി ആദവ് അർജുനയ്ക്കുമൊപ്പം മത്സരം കാണുന്നതിനിടെ തൃഷ വരുമ്പോൾ മാറി പോകുന്ന വിജയ്‌യുടെ ദൃശ്യങ്ങൾ വലിയ തോതിൽ വൈറലായി. വിജയ്ക്കരികിൽ തൃഷ എത്തി മത്സരം വീക്ഷിക്കുന്നതിനിടെ വിജയ് മുഖം മറയ്ക്കുകയായിരുന്നു.
വിജയ് പങ്കെടുക്കുന്ന പരിപാടികളിലെല്ലാം തൃഷയുടെ സാന്നിധ്യം ചർച്ചയാവാറുണ്ട്. ഇരുവരും വളരെ സൗഹൃദത്തോടെ എപ്പോഴും പെരുമാറുന്നതാണ് കാണാറ്. എന്നാൽ ഇപ്പോഴിതിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ തൃഷ എത്തുമ്പോൾ വിജയ് മുഖം മറച്ചതോടെയാണ് ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചു. ഇരുവരും പിണക്കത്തിലാണോ എന്ന് ചിലർ ചോദിക്കുന്നു.
തൃഷ വന്നപ്പോഴേ വിജയ് അസ്വസ്ഥനായെന്നും എന്തിനാണ് വിജയ്‌യെ പിന്നാലെ നടന്ന് തൃഷ ശല്യം ചെയ്യുന്നതെന്നും ചില കമന്‍റുകൾ വരുന്നുണ്ട്. സംഗീതയുമായി ഇപ്പോൾ വിജയ് നല്ല ബന്ധത്തിലാണെന്നും തൃഷ ഇതിനിടയിൽ കയറരുതെന്നുമെല്ലാം ആളുകൾ കമന്‍റ് ചെയ്യുന്നുണ്ട്.
എന്നാൽ മറ്റ് വീഡിയോകളിലും ഫോട്ടോകളിലുമായി ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. സിനിമാ ഷൂട്ടിങ്ങിനിടെയാണ് തൃഷ ഇവിടെക്കെത്തിയതെന്നാണ് വിവരം. മറ്റൊരു വീഡിയോയിൽ വിജയ് ആരാധകരെ അഭിവാദ്യം ചെയ്യുമ്പോൾ തൃഷ വിൻഡോ ക്ലാസിലൂടെ നോക്കുന്നത് കാണാം.