വിജയും ചിയാനും കൊമ്പ് കോര്‍ക്കുമോ?

ലിയോയും ധ്രുനച്ചത്തിരവും ഒരുമിച്ച് എത്തിയേക്കും
വിജയ്, വിക്രം.
വിജയ്, വിക്രം.

വിജയ്‌ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ലിയോ ഒക്ടോബര്‍ 19 ന് തിയെറ്ററുകളില്‍ എത്തും. ലിയോയോടൊപ്പം തന്നെ ബോക്സോഫീസില്‍ ഒരു മത്സരപ്രതീതി സൃഷ്ട്ടിച്ചു കൊണ്ട് വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരവും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആറ് വര്‍ഷമായി ചിത്രീകരണം നടക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഏറെ നാള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം മുടങ്ങിക്കിടന്നിരുന്നു. അടുത്തിടെ ചിത്രം പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു.

ദസറ ആഘോഷവുമായി ബന്ധപെട്ട് ചിത്രം റിലീസ് ചെയ്യുമെന്നും ബോക്സോഫീസില്‍ വിജയ്‌ ചിത്രം ലിയോയുമായി ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇതുവരെ പൂർണമായി പരിഹരിച്ചിട്ടുമില്ല.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം ഒരു സ്പൈ ത്രില്ലര്‍ ആണ്. ഋതു വർമ, സിമ്രാൻ, രാധിക, സലിം ബെയ്ഗ്, വിനായകൻ, വംശി കൃഷ്ണ, ദിവ്യദർശിനി, ആർ. പാർഥിപൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാരിസ് ജയരാജ് സംഗീതം പകരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com