അഭിനയമികവിന്‍റെ അമ്പതാം വർഷത്തിലെ വ്യത്യസ്ത കഥാപാത്രം: നൂറു വയസുകാരനായി വിജയരാഘവൻ

അഭിനയമികവിന്‍റെ അമ്പതാം വർഷത്തിലെ വ്യത്യസ്ത കഥാപാത്രം: നൂറു വയസുകാരനായി വിജയരാഘവൻ

ചിത്രത്തിൽ 100 വയസുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്.
Published on

സിനിമയിൽ അഭിനയമികവിന്‍റെ അമ്പതാം വർഷത്തിലെത്തുമ്പോൾ വ്യത്യസ്ത കഥാപാത്രവുമായി നടൻ വിജയരാഘവൻ. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ഹ്യൂമൻസ് ഓഫ് പൂക്കാലം എന്ന ചിത്രത്തിൽ 100 വയസുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്. കെപിഎസി ലീലയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ടീസർ റിലീസായി.

ആനന്ദം എന്ന ചിത്രത്തിനു ശേഷം ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, സുഹാസിനി മണിരത്നം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവരാണു ചിത്രം നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com