

വിജയ്‌യുടെ ജനനായകൻ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം ജന നായകൻ തിയെറ്ററിൽ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
സെൻസർ വിവാദങ്ങളിൽ പെട്ട് മാസങ്ങളോളം റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയെറ്ററുകളിൽ എത്തിയത്. തിയെറ്ററിലെ മികച്ച വിജയത്തിന് ശേഷം ചിത്രം ഒടിടി സ്ട്രീമിങ്ങ് പ്രഖ്യാപിച്ചു.
നേരത്തെ നെറ്റ്ഫ്ലിക്സോ ആമസോൺ പ്രൈം വീഡിയോയോ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സീ ഫൈവിലൂടെ ആയിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ഓഗസ്റ്റ് 21 മുതലാണ് സ്ട്രീമിങ് ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.