മകന്റെ ആദ്യ സിനിമ കാണാൻ തിയെറ്ററിലെത്തി വിജയ്‌യുടെ ഭാര്യ സം​ഗീത, വിഡിയോ വൈറൽ

മകൾ സാഷയ്ക്കൊപ്പം ചെന്നൈയിലെ തിയറ്ററിൽ എത്തിയാണ് സം​ഗീത സിനിമ കണ്ടത്
vijay's wife sangeetha came to watch her's son movie

മകന്റെ ആദ്യ സിനിമ കാണാൻ തിയെറ്ററിലെത്തി സം​ഗീത, വിഡിയോ വൈറൽ

Updated on: 

വിജയ്‌യുടെ പാത പിന്തുടർന്ന് മകൻ ജേസൺ സഞ്ജയ് സിനിമയിലേക്ക് എത്തുകയാണ്. സംവിധായകനായാണ് ജേസണിന്റെ അരങ്ങേറ്റം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ജേസണിന്റെ ആദ്യ സിനിമയായ സി​ഗ്മ കാണാൻ എത്തിയ അമ്മ സം​ഗീതയുടെ വിഡിയോ ആണ്. മകൾ സാഷയ്ക്കൊപ്പം ചെന്നൈയിലെ തിയറ്ററിൽ എത്തിയാണ് സം​ഗീത സിനിമ കണ്ടത്.

ക്രീം കളർ ചുരിദാർ ധരിച്ച് അതിസുന്ദരിയായാണ് സം​ഗീത മകന് പിന്തുണയുമായി തിയറ്ററിലെത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് സം​ഗീത പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

വിജയിൽ നിന്ന് വിവാഹമോചനം തേടി സം​ഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തകൾക്ക് കാരണമായിരുന്നു. സിനിമ നടിയുമായി വിജയ്ക്ക് അവിഹിതബന്ധമുണ്ടെന്നാണ് വിവാഹമോചന ഹർജിയിൽ സം​ഗീത പറഞ്ഞത്. പിന്നീട് സം​ഗീത വിവാഹ മോചന ഹർജി പിൻവലിക്കുകയായിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് സം​ഗീതയും മക്കളും വിട്ടു നിന്നതും വലിയ ചർച്ചയായിരുന്നു.

സന്ദീപ് കിഷനെ നായകനാക്കി ജേസൺ സഞ്ജയ് സംവിധാനം ചെയ്ത സിഗ്മ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാണ് ‘സിഗ്മ’ എന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com