ചന്ദന മോഷ്ടാവായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധ അവസാനഘട്ടത്തിലേക്ക്

മറയൂരിലെ മലമടക്കുകൾ ക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധമാണ് കഥ.
Vilayat budha Malayalam film shooting
ചന്ദനമോഷ്ടാവായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധ അവസാനഘട്ടത്തിലേക്ക്
Updated on

മറയൂരിലെ ചന്ദന മോഷ്ടാവായി പൃഥ്വിരാജ് എത്തുന്ന വിലായത്ത് ബുദ്ധയുടെ അവസനാന ഘട്ട ചിത്രീകരണത്തിന് തുടക്കമായി. റയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾ ക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധമാണ് കഥ. രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം.

ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശ്രീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക. ഇടുക്കി, ചെറുതോണിയിലാണ് ഷൂട്ടിങ്. ഉർവ്വശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജിന്‍റെ കാലിനു പരുക്കു പറ്റിയതിനാൽ ചിത്രീകരണത്തിന് ഇടവേള നൽകിയിരിക്കുകയായിരുന്നു. അമ്പതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈഷെഡ്യൂളിൽ ചിത്രീകരിക്കുമെന്ന് നിർമ്മാതാവ് സന്ധീപ് സേനൻ പറഞ്ഞു.

എംബുരാൻ പൂർത്തിയാക്കിയതിനു ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. ചെറുതോണിയിലും മറയൂരിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കുന്നത്. ജെയ്ക്ക് ബിജോയ് സിന്‍റേതാണ് സംഗീതം. ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണ ദേവ്. എഡിറ്റിംഗ് - ശ്രീജിത്ത് ശ്രീരംഗ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com