ഷമ്മി ഹീറോ ആടാ ഹീറോ...! വിലായത്ത് ബുദ്ധയിൽ നിറഞ്ഞാടി ഷമ്മി തിലകൻ

ഷമ്മി തിലകന്‍റെ സിനിമാ ജീവിതത്തിലെ വേറിട്ട മികച്ച കഥാപാത്രം തന്നെയാണ് ഭാസ്കരൻ മാഷെന്നു പറയാം
vilayath buddha shammi thilakan

ഷമ്മി തിലകൻ

Updated on

വിലായത്ത് ബുദ്ധയിലെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ആളുകൾ ചർച്ച ചെയ്യുന്ന ഒരു മുഖമാണ് ഷമ്മി തിലകന്‍റേത്. തിയെറ്ററിൽ ഷമ്മി തിലകന്‍റെ പെർഫോമൻസ് കാണാനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സ്കൂൾ മാഷായും പഞ്ചായത്ത് പ്രസിഡന്‍റായും നാട്ടുകാരുടെ സ്വന്തം ഭാസ്ക്കരൻ മാഷായി സിനിമയിലുടനീളം നിറഞ്ഞാടിയ ഷമ്മി തിലകൻ ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

തിലകനെക്കാൾ മികച്ചതെന്നടക്കം അഭിപ്രായങ്ങളുയർന്നു. വീറും വാശിയും പ്രതികാരവും പോരാട്ട വീര്യവുമായി പല സീനുകളിലും തീലകനെ പോലും വെല്ലുന്ന ശരീര ഭാഷ സിനിമയിൽ കാണാനായി. ഷമ്മി തിലകന്‍റെ സിനിമാ ജീവിതത്തിലെ വേറിട്ട മികച്ച കഥാപാത്രം തന്നെയാണ് ഭാസ്കരൻ മാഷെന്നു തന്നെ പറയാം.

സിനിമയുടെ തുടക്കം തന്നെ ഭാസ്കരൻ മാഷിനെ ചുറ്റിപ്പറ്റിയാണ്. ചിത്രത്തിലുടനീളം ഷമ്മി തിലകൻ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. മാസ് സീനുകളും ക്ലാസിക് സീനുകളുമായി ഭാസ്ക്കരൻ മാഷ് സിനിമയിൽ നിറഞ്ഞാടുകയാണ്.

ജി.ആർ. ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡബിൾ മോഹൻ എന്ന ചന്ദനക്കള്ളകടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക.

മറയൂർ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മറയൂരിലെ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന തർക്കങ്ങളും, രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com