ഓട്ടോഗ്രാഫ് ചോദിച്ചെത്തിയ കുട്ടിക്ക് പേപ്പറിൽ കുത്തിവരച്ചു നൽകി; വിനായകന് വിമർശനം

ഓട്ടോഗ്രാഫ് നൽകുന്നതിന്‍റെയും ശേഷം കുട്ടിയെ കണ്ണുരുട്ടിക്കാണിക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്
vinayakan autograph controversy viral video

ഓട്ടോഗ്രാഫ് ചോദിച്ചെത്തിയ കുട്ടിക്ക് പേപ്പറിൽ കുത്തിവരച്ചു നൽകി; വിനായകന് വിമർശനം

Updated on

ഓട്ടോഗ്രാഫ് ചോദിച്ചെത്തിയ കുട്ടിക്ക് പേപ്പറിൽ കുത്തിവരച്ച് നൽകി നടൻ വിനായകൻ. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓട്ടോഗ്രാഫ് നൽകിയ ശേഷം കുട്ടിയെ കണ്ണുരുട്ടിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. വിനായകനെതിരേ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

ഇതിലും നന്നായി ആ കുട്ടി വരയ്ക്കുമല്ലോ എന്നാണ് ഒരാളുടെ പ്രതികരണം. ആരാധനമൂലം ഓട്ടോ ഗ്രാഫ് ചോദിച്ചുവന്ന കുട്ടിയെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും ഇത് വളരെ മോശമായി പോയെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഇനി അവൻ ആരോടും ഓട്ടോഗ്രാഫ് ചോദിക്കില്ലെന്നും സ്വബോധമില്ലാത്ത ഇയാളുടെ മുന്നിലേക്ക് കുട്ടികളെ വിട്ടവരെ പറഞ്ഞാൽ മതിയെന്നുമൊക്കെയാണ് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com