"ആ നടി ദിവ്യ ഉണ്ണിയല്ല''; കലാഭവൻ മണിയുടെ നായികാ വേഷം നിരസിച്ച നടിയെക്കുറിച്ച് വിനയൻ

വർഷങ്ങളായി ഇതേ ചൊല്ലി ദിവ്യ ഉണ്ണി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്
vinayan about divya unni and kalabhavan mani controversy

Vinayan | Divya Unni | Kalabhavan Mani

Updated on

വർഷങ്ങളായി നടി ദിവ്യ ഉണ്ണിയെ ചുറ്റിപ്പറ്റി തുടരുന്ന ഒരു വിമർശനമുണ്ട്. കലാഭവൻ മണിയുടെ നായികയാവാൻ വിസമ്മതിച്ചു എന്നാണ് ആ വിമർശനം. കല്യാണ സൗഗന്ധികത്തിലെ ഗാനരംഗത്തിലും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലും മണിയുടെ നായികയാവാൻ ദിവ്യ ഉണ്ണി വിസമ്മതിച്ചെന്ന വിഷയം ഇപ്പോഴും പല ചർച്ചകളിലും ഉയരാറുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്.

കല്യാണ സംഗന്ധികം എന്ന ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വിനയൻ ഒരു കുറിപ്പ് ഫെയ്സ് ബുക്കിൽ‌ കുറിച്ചിരുന്നു. അതിന് താഴെ ''കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?'' എന്ന ഒരു കമന്‍റിന് മറുപടിയായിട്ടാണ് വിനയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

അത് ഈ സിനിമ അല്ലെന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നടി ദിവ്യ ഉണ്ണിയല്ല, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയിലേക്ക് ദിവ്യയെ വിളിച്ചിട്ടില്ലെന്നും വിനയൻ പ്രതികരിച്ചു.

വിശദീകരണം ഇങ്ങനെ...

അത് ഈ സിനിമ അല്ല..

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്...

ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.

അത് ശരിയുമായിരുന്നു.

ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു..

പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു..

കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ

അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു..

വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്. ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്‍റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com