പൃഥ്വിയോട് 'അമ്മ' ചെയ്തത് ശരിയല്ലെന്ന ധാരണ കൽപ്പനക്കുണ്ടായിരുന്നു, പലരും നോ പറഞ്ഞിട്ടും കൂടെനിന്നു: വിനയൻ

കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം, ഓർമകൾ പങ്കുവച്ച് വിനയൻ
vinayan about kalpana

കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനയൻ

Updated on

മലയാളത്തിന്‍റെ അതുല്യ പ്രതിഭ കൽപ്പന മരിച്ചിട്ട് 10 വർഷങ്ങൾ തികയുകയാണ്. ഇപ്പോഴിതാ കൽപ്പനയുടെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്. ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴിയില്ലെന്നും തന്‍റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നുവെന്നും വിനായകൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

പ്രഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു അത്ഭുതദ്വീപ് പ്ലാൻ ചെയ്യുന്നത്. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്‍റ് ഒപ്പിടാൻ മടിച്ച സമയത്ത് കൂടെ നിന്ന ആളാണ് കൽപ്പനയെന്നും പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപ്പനക്കന്നുണ്ടായിരുന്നുവെന്നും വിനായകൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

കുറിപ്പ് ഇങ്ങനെ...

കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം....

കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്...

ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴിയില്ല.. അത്ഭുത ദ്വീപും, ആകാരഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്‍റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർതിതിരുന്നു..

ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരുവ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്..

" പ്രഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു "അത്ഭുതദ്വീപ്" പ്ലാൻ ചെയ്യുന്നത്.. ആ നടനോടൊപ്പം അഭനയിക്കാൻ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്.. പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്..നമുക്കതല്ലെ അറിയു…. അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപ്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു.. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു.. ആ വിലക്ക് പൊളിയുകേം ചെയ്തു..പ്രഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപ്പനക്കന്നുണ്ടായിരുന്നു..

അതായിരുന്നു കൽപ്പന..

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com