വിനീത് ശ്രീനിവാസന്‍റെ 'ചടങ്ങ്' പൂർത്തിയായി

ഒരു വീടിന്‍റെ പശ്ചാത്തലത്തിൽ ഫുൾ ഫാമിലി ഹ്യൂമർ, ഹൊറർ ഴോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.
വിനീത് ശ്രീനിവാസന്‍റെ 'ചടങ്ങ്' പൂർത്തിയായി

അഭിജിത് സൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനാക്ഷി മാധവൻ നായിക.

Updated on: 

നവാഗതനായ അഭിജിത് സൂര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വണ്ടൂരിൽ പൂർത്തിയായി. തീയേറ്റർ ഒഫ് ഡ്രീംസ്, എം.സ്റ്റാർ എന്‍റെർടെയ്ൻമെന്‍റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മല വെട്ടത്ത് എന്നിവർ നിർമിച്ച ചിത്രത്തിൽ വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു വീടിന്‍റെ പശ്ചാത്തലത്തിൽ ഫുൾ ഫാമിലി ഹ്യൂമർ, ഹൊറർ ഴോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

മീനാക്ഷി മാധവൻ നായികയാകുന്നു. സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, നിഹാൽ നിസാ, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ- അഭിജിത്ത് സൂര്യ, വിഷ്ണുവിനോദൻ, സംഗീതം- ബിബിൻ അശോക്, ഛായാഗ്രഹണം - ഹലോ റഷാദ്, എഡിറ്റിങ് - കണ്ണൻ മോഹൻ.